Sunday, 10 August 2014

കുഞ്ഞു മനസ്സിന്‍റെ കാവ്യചാരുത


പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ച് കവിത രചിക്കുവാനുള്ള ശേ‌‌‌ഷിപാഠ്യപദ്ധതി വിഭാവന ചെയ്യുന്നുണ്ട്.ഇതിനെ അടിസ്ഥാനമാക്കിയാണ് പ്രവ൪ത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. "മഴകണ്ടകുട്ടി" എന്ന കവിതാഭാഗത്തിന്റെ ശരിയായ ആസ്വാദനത്തിനുശേഷമാണ് രചനാ പ്രവ൪ത്തനത്തിലേക്ക് ക‌ടന്നത്.
കവിതാരചനയുടെസൂക്ഷ്മപ്രക്രിയ
കവിതയെ കവിതയാക്കുന്നത്എന്തെല്ലാം കാര്യങ്ങള് ചേരുമ്പോഴാണ്?
(ആദ്യ ക്ലാസില് ച൪ച്ചചെയ്തതുകൊണ്ട് ഇത് കുട്ടികള്ക്ക് അറിയാം.)

  •  അത്ഒന്നുകൂടി അവരെക്കൊണ്ടു പറയിക്കുന്നു.
  • ചാ൪ട്ടില് എഴുതുന്നു.

  1. അലങ്കാരിക പ്രയോഗം
  2. സാമ്യപ്പെടുത്തലുകള്
  3. ശബ്ദഭംഗി
  4. നൂതന പദപ്രയോഗങ്ങള്
  5. പദങ്ങളുടെചിട്ടയായപ്രയോഗം
  6. ഭാവനാംശം

  • നിങ്ങളുടെ രചനയില് ഇവ ഉപ്പെടുത്തി രചന നടത്താമോ?


(കുട്ടികള്ക്ക് തുട൪ച്ചകിട്ടുന്നില്ല.വരികള് നീട്ടികൊണ്ടുപോകാനും കഴിയുന്നില്ല.
ഈ അവസരത്തില് ചില ചോദ്യങ്ങള് കുട്ടികളുടെ ചിന്താപ്രക്രിയയിലേക്ക് കടത്തിവിടുന്നു.)

ചോദ്യങ്ങള്


  • മഴകാണുമ്പോള് നിങ്ങള്ക്കുണ്ടാകുന്നതോന്നലുകള് എന്തെല്ലാം?
  • മഴയോട് നിങ്ങള്എന്തെല്ലാം കിന്നാരം പറയും?
  • മഴയോട് മറ്റാരൊക്കെ കിന്നരിക്കും?
  • മഴയുടെ പുന്നാരപാട്ടിന് നൃത്തം വയ്ക്കുന്നവ൪ ആരൊക്കെയാവാം?
  • മഴയുടെ പാട്ടിനുതാളം പിടിക്കുന്നവ൪ആരൊക്കെയാവാം?
  • മഴ മണ്ണില് മാത്രമാണോ പെയ്യുന്നത്?കുന്നും പുഴയുംകടലും എല്ലായിടവും മഴ വീഴില്ലേ?
  • മഴയുടെ സൗന്ദര്യം നോക്കിനിന്നിട്ടില്ലേ? എന്താണ്തോന്നിയത്?



  • തുട൪ന്ന് ഒരു മഴക്കവിതവായിക്കാ൯ അവസരം നല്കി.
  • കവിത ഗ്രൂപ്പില് വായിക്കുന്നു.

കവിത:




   കാ൪മേ‍‌ഘങ്ങള്

മാനത്തെല്ലാ മിടതിങ്ങി

മാരിക്കാറണി മാനിനിമാ൪

നീളെവിളങ്ങും പൊ൯കസവാല്

നീലപ്പൂനിതുകിലൊളിമിന്നി

ഏറെയിരുകരിങ്കുഴലില്

ഏഴു നിറത്തില് പൂ ചിന്നിപൊള്ളും 

 മണ്ണിനുവെള്ളമായ്ഉള്ളുകുളു൪ക്കെ

വരുന്നവരേകൈനിറയേതെളിമുത്തുകളോ

പൈങ്കുളിരി൯പുതുവിത്തുകളോ






  • കവിത വിശകലനം ചെയ്ത് കവിതയിലെ സവിശേഷ  ഗുണങ്ങള് കണ്ടെത്തുന്നു


കവിതയിലെവരി ഉദ്ദേശിക്കുന്നത് നൂതനപദങ്ങള്
ഏഴുനിറത്തില് പൂ മഴവില്ല്




  • ഇത്തരം സവിശേസതകള് കൂടിനിങ്ങളുടെ രചനയില് ഉള്പ്പെടുത്തി കവിത
                 എഴുതാമൊ?


  • കുട്ടികള് എഴുതിയത് ഗ്രൂപ്പില് വിലയിരുത്തുന്നു.(വിലയിരുത്തല്
സൂചകങ്ങള്ഒന്നു കൂടി ശ്രദ്ധയില് പെടുത്തുന്നു.)

അലങ്കാരികത
സാമ്യപ്പെടുത്തല്
ഈണം,താളം
ഭാവന
തെരഞ്ഞെടുത്തപദങ്ങളുടെചേ൪ച്ച


  • പൊതുവായിഅവതരണം നടത്തി
  •  അധ്യാപികയുടെ രചന അവതരിപ്പിച്ചു
  • എഡിറ്റുചെയ്തു.
  • കുട്ടികള് അവരുടെ രചനകള്മെച്ചപ്പെടുത്തി.


ഇത് എമിഡയുടെ രചനയാണ്


 

                                                   വിലയിരുത്തല്

രണ്ടാമത്തെനാലുവരിയിൽ പദങ്ങള് ചിട്ടയായി ഉപയോഗിച്ചിട്ടുണ്ട്.അവസാനത്തെനാലുവരിയില്സാമ്യപ്പെടുത്തലുംഭാവനയുംകാണാം. എല്ലാവരിയിലുംയോജിച്ച പദങ്ങള് ഉപയോഗിക്കാ൯കഴിഞ്ഞില്ല.സാമ്യപ്പെടുത്തലുകള്കുറവാണ്. ഭാവനകുറവാണ്.




 
കുട്ടികളുടെരചനകളില് നിന്നും മികച്ച പ്രപയോഗങ്ങള്
മികവിന്റെ ഭാഷാ പുസ്കത്തിലേക്ക് ചേ൪ക്കുന്നു.

 

കുട്ടിയുടെ പേര് മികച്ചവരി
എമില്ഡ

ദേവനന്ദ
മാനത്ത് വിരി‌ഞ്ഞപൂവ്

അ൪ക്ക൯ഒളിഞ്ഞുനോക്കുന്നു

                              



                           പ്രതിഫലനാത്മക ക്കുറിപ്പ്‌ 


  1. മുപ്പത്തിയൊന്ന് കുട്ടികളാണ് ഉള്ളത്.ഇരുപത്തിഒന്നുപേരുംഇനിലവാരത്തില് എഴുതും.
  2. ഞാ൯വിശകലനത്തിനായികൊടുത്തകവിതയില്ഭാവനകുറവായിരുന്നു.സാമ്യങ്ങള്കുറവായിരുന്നു.
  3. കൂടുതല് ഭാവനാംശം കല൪ന്ന ചോദ്യങ്ങള്ചോദിക്കാ൯എനിക്കായില്ല.
  4. മഴ മഴ എന്ന പ്രയോഗം അവരില്നേരത്തേഉറച്ചിരുന്നു.അത് മാറ്റാ൯ശ്രമിച്ചില്ല.
  5.  അടുത്ത തവണ ഇ കുറവു പരിഹരിച്ചാല് കുട്ടികളുടെ നിലവാരം ഉയരും.

                                                 മീനാകുമാരി,എസ്.എന്‍ എം ജി എല്‍ .പി സ്കൂള്‍ കൊട്ടുവള്ളിക്കാട് 








Saturday, 2 August 2014

നിങ്ങളുടെ ക്ലാസ്സിലെ കുട്ടിക്ക് ഭാഷാസൌന്ദര്യമുണ്ടോ?



മൂന്നും നാലും വയസ്സുള്ള കുട്ടികളുടെ സംസാരം ശ്രദ്ധിച്ചിട്ടുണ്ടോ? ആളുണ്ടെങ്കിലും ഇല്ലെങ്കിലും അവര്‍ പറഞ്ഞുകൊണ്ടിരിക്കും .ചിലപ്പോള്‍ മുറ്റത്തെ മാവിലിരിക്കുന്ന കാക്കയോടോ ,നടന്നു പോകുന്ന പൂച്ചയോടോ ആയിരിക്കും കൊഞ്ച .സംസാരത്തില്‍ കാണുന്ന ആ ഭാഷാ ശൈലി എഴുത്തില്‍ വരാത്തത് എന്തുകൊണ്ടായിരിക്കും ?




 കൊച്ചു കുട്ടികളുടെ നിത്യേനയുള്ള വര്‍ത്തമാനത്തി വളരെ സ്വാഭാവികമായി കടന്നു വരാറുള്ള ഒന്നാണ് വര്‍ണ്ണന .നമ്മള്‍ വളരെ രുചികരമായ ഒരു ആഹാര സാധനം കഴിച്ചു  എന്നിരിക്കട്ടെ .അത് കഴിക്കാത്ത ഒരാളോട് എങ്ങനെ ആയിരിക്കും അതിനെക്കുറിച്ച് പറയുക? അതിന്‍റെ നിറം, മണം,രുചി ,സ്വാദ് എന്നിവ എങ്ങിനെ മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കും? മറ്റാരും കാണാത്ത ഒരു കാഴ്ച്ച നിങ്ങള്‍  ആസ്വദിച്ചു എന്നിരിക്കട്ടെ. തീര്‍ച്ചയായും നിങ്ങഅത് ആരോടെങ്കിലും പറയും .അതൊരു വെറും പറച്ചില്‍ ആയിരിക്കുമോ ? ഫലിപ്പിക്കുന്ന തരത്തില്‍ ആയിരിക്കും ആ  വര്‍ണ്ണന,അല്ലേ ?കേള്‍ക്കുന്നവരുടെ മനസ്സി ഒരു ചിത്രം തെളിഞ്ഞു വരണം.നേരിട്ട് കാണുമ്പോലെ അവര്‍ക്ക് തോന്നണം .നിത്യ ജീവിതത്തിലെ ഒരു സന്ദര്‍ഭം നോക്കൂ ....

ഒരു കുട്ടി കൂട്ടുകാരനോട് പറയുകയാണ്‌ ....

ഞാന്‍ ഇന്ന് പതുപതുത്ത ഒരു പ്രത്യേക തരം മിട്ടായി തിന്നു.നമ്മള്‍ കളിക്കുന്ന രാശിക്കായ / ഗോലി പോലെ ഉരുണ്ട് ഇരിക്കും .കടും ചുവപ്പ് നിറം .വായിലിട്ടാല്‍ അലിഞ്ഞു പോകും .നാവില്‍ നല്ല തണുപ്പ് പോലെ തോന്നും .ഐസ് ക്രീം തിന്നുന്നത് പോലെ .. നാരങ്ങാ മിട്ടായിയുടെത് പോലുള്ള രുചി .

പതുപതുത്ത പ്രത്യേക തരം മിട്ടായി ,കടും ചുവപ്പ് നിറം മുതലായ വിശേഷണ പദങ്ങള്‍ ഉപയോഗിച്ചത് കൊണ്ട് മിട്ടായിയുടെ ചിത്രം മനസ്സി വരും . ആകൃതി പറയാനായി എല്ലാവര്ക്കും പരിചിതമായ മറ്റൊരു കാഴ്ചയുമായി ബന്ധപ്പെടുത്തി 
 

 “നമ്മള്‍ കളിക്കുന്ന രാശിക്കായ / ഗോലി പോലെ ഉരുണ്ട് ഇരിക്കും”.


“വായിലിട്ടാല്‍ അലിഞ്ഞു പോകും .നാവില്‍ നല്ല തണുപ്പ് പോലെ തോന്നും; ഐസ് ക്രീം തിന്നുന്നത് പോലെ .. നാരങ്ങാ മിട്ടായിയുടെത് പോലുള്ള രുചി”

നോക്കൂ...പരിചിത അനുഭവങ്ങളുമായി ബന്ധപ്പെടുത്തി പറഞ്ഞാ എത്ര പെട്ടെന്നാ കാര്യം പിടി കിട്ടുക അല്ലേ ?ഇങ്ങനെ എത്രയോ ജീവിത അനുഭവങ്ങള്‍ ഉണ്ടെങ്കിലും ക്ലാസ് മുറിയി കുട്ടിക വര്‍ണ്ണനക എഴുതുമ്പോ ഇങ്ങനെ എഴുതാറുണ്ടോ? ഇല്ലെന്നാണ് അധ്യാപക സുഹൃത്തുക്കള്‍ പറയാറുള്ളത് . അവരുടെ എഴുത്ത് പലപ്പോഴും യാന്ത്രികമാവുന്നത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ ?


എന്‍റെ നാലാം ക്ലാസില്‍ നടന്ന അനുഭവങ്ങ പങ്കിടട്ടെ


ഒന്നാം ഘട്ടം 


·         കാട് ,പുഴ ,പാടം ,മരങ്ങള്‍ ഇവയൊക്കെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഭാഷയിലും പരിസര പഠനത്തിലും ഉണ്ട് .ഇതിന്‍റെ തുടര്‍ച്ചയായി കാവിന്റെ ഒരു വീഡിയോ കാണുന്നു .



·          വീഡിയോ കാണാത്ത മൂന്നാം ക്ലാസുകരോട് ഈ കാഴ്ച്ച വര്‍ണിക്കാനായി അവര്‍ എഴുതുന്നു –വ്യതിഗത രചന


·         രണ്ടോ മൂന്നോ പേരുടെ അവതരണം
 
                                                               വിലയിരുത്തല്‍ 

പകുതി പേര്‍ ഒറ്റപ്പെട്ട വാക്കുക ആണ് എഴുതിയത് .ബാക്കി പകുതി പേര്‍ വിവരിക്കുകയാണ് ചെയ്തത്.വര്‍ണ്ണന ആരുടെയും ഉണ്ടായിരുന്നില്ല  .അനു എഴുതിയത് പോലെയുള്ള ശ്രമം.




                                                          അനു എഴുതിയ വര്‍ണ്ണന 



·         കുട്ടികളുടെ രചനയെ വിശകലനം ചെയ്തു കുട്ടികളോട് സംവദിച്ചു.

.കാട് കണ്ടു എന്ന് പറഞ്ഞാല്‍ മതിയോ ? എങ്ങനെയുള്ള കാട്?
 കാട്ടില്‍ കണ്ട ഒരു മരത്തെ എങ്ങനെ വര്‍ണ്ണിക്കാം ?
ഒരു വന്മരം .
പന്തലിച്ച ഒരു മരം
പടര്‍ന്നു പന്തലിച്ച ഒരു വന്മരം .....

 
·         ഗ്രൂപ്പില്‍ മെച്ചപ്പെടുത്താന്‍ ശ്രമം

·  ഗ്രൂപ്പില്‍ ഫീഡ് ബാക്ക് നല്‍ക



                                                വിലയിരുത്തല്‍ 


കാഴ്ച്ചകളെ സൂക്ഷ്മ തലത്തില്‍ കാണുന്നില്ല .അത് കൊണ്ട് വര്‍ണിക്കാ പറ്റുന്നില്ല .കാട് ,കാവ് ഇതൊന്നും ആരും കണ്ടിട്ടില്ല .കാടിന്റെ ശബ്ദം ,ഗന്ധം ഇവയൊന്നും സങ്കല്‍പ്പിക്കാ പറ്റുന്നില്ല .കാടിന്റെ സൌന്ദര്യം കാണിക്കാന്‍ പറ്റുന്ന വീഡിയോ അല്ല കാണിച്ചത് .വേറെ അനുഭവം വേണം .അവര്‍ക്ക് നല്ല വര്‍ണ്ണനയുടെ മാതൃക  കേള്‍ക്കാനും വായിക്കാനും കിട്ടണം .എന്നാലെ മുന്നോട്ട് പോകാന്‍ പറ്റൂ .... 


·         കുട്ടികള്‍ കൂട്ടുകാരോട് വര്‍ണിക്കുന്ന ചില ഉദാഹരണങ്ങള്‍ നല്‍കി (മിട്ടായി ,പുത്തനുടുപ്പ്‌  ,കടപ്പുറത്തെ കാഴ്ച്ച ....)

·         വര്‍ണ്ണനയെ വര്‍ണ്ണനയാക്കുന്നത്  എന്തൊക്കെ എന്ന് ചര്‍ച്ച (നേരിട്ട് കാണുമ്പോലെ/അനുഭവിക്കുംപോലെ ,വിശേഷിപ്പിച്ച് പറയല്‍,പരിചയമുള്ള കാഴ്ചകളുമായി ബന്ധപ്പെടുത്ത ......)

·         ഈ കാവ്‌ കണ്ടിട്ട് ഒരു കുട്ടി തന്റെ കൂട്ടുകാരോട് വര്‍ണ്ണിച്ചത്  ഇങ്ങനെ എന്ന് പറഞ്ഞു താഴെ കാണുന്ന വര്‍ണ്ണന വായിക്കാനല്‍കി



ഏറെക്കാലത്തെ ആഗ്രഹത്തിന് ശേഷമാണ് കാവുകാണാ എനിക്ക് അവസരം ലഭിച്ചത് .കാവിലെത്തിയ എന്നെ സ്വീകരിച്ചത് ഒരു മരമുത്തച്ചനാണ് .ഉയരെ ഉയരെ ശാഖകള്‍ വിരിച്ചു പടര്‍ന്നു പന്തലിച്ച ഒരു വന്മരം .അതിന്‍റെ ശാഖകക്ക് തന്നെയുണ്ട്‌ ഒരാ പിടിച്ചാ കൂടാത്ത തടി .തല നിറച്ചും പച്ചിലയുടെ ജടയുമായി ഒരു സന്യാസിയെപ്പോലെ നില്‍ക്കുകയാണ് ആ മരം .ഇതുപോലെ വലുതും ചെറുതുമായ എത്രയോ മരങ്ങളുണ്ടിവിടെ .പെരുമ്പാമ്പുകളെപ്പോലെ മരങ്ങളി ചുറ്റി വരിഞ്ഞു നില്‍ക്കുന്ന വള്ളിക കാണേണ്ട കാഴ്ച്ച തന്നെയാണ് .നിലമാകെ കരിയിലകള്‍ വിരിച്ചിരിക്കുന്നു .ഇടയ്ക്കിടെ പഴുത്ത ഇലകളും കാണാം .ഇലകളില്‍ ചവിട്ടി നടക്കുമ്പോ കലപില ശബ്ദം കേള്‍ക്കാം .ചീവീടുകളുടെ കരച്ചിലും പുള്ളിച്ചിറകുവിരിച്ചു പറക്കുന്ന കിളികളുടെ പാട്ടും ഇലകളുടെ മര്‍മ്മരവും കാവിന്‍റെ നിശബ്ധതക്ക്  മങ്ങലേല്‍പ്പിക്കുന്നില്ല .അവിടെയവിടെയായി പല നിറത്തിലുള്ള പൂക്കള്‍ ചിരിച്ചു നില്‍ക്കുന്നത് കാണാം .പൂവുകളുടെ സുഗന്ധം കാറ്റിലൂടെ ഒഴുകിയെത്തുമ്പോള്‍ ഏറെ നേരം അവിടെ നില്ക്കാ കൊതി തോന്നും .ഇലകള്‍ക്കിടയിലൂടെ സ്വര്‍ണ്ണ നൂലുപോലെ അരിച്ചിറങ്ങുന്ന പ്രകാശ കിരണങ്ങള്‍ ,പൂവുകളില്‍ നിന്ന് പൂവുകളിലേക്ക് മൂളിപ്പാടി പറക്കുന്ന കരിവണ്ടുക,ഇളം കാറ്റി ആലോലമാടുന്ന പൂവല്ലിക...അങ്ങിനെയങ്ങിനെ എന്തെല്ലാം കാഴ്ചക!


·   അവര്‍ എഴുതിയതും ഇതും തമ്മിലുള്ള വ്യത്യാസവും സാമ്യവും പറയുന്നു .



·        ഇതി  ഏതൊക്കെ വരികൾ വായിക്കുമ്പോൾ ആണ് മനസ്സിൽ ചിത്രങ്ങൾ തെളിഞ്ഞു വരുന്നത് ? അവയുടെ അടിയില്‍ വരയിടൂ ......(വ്യക്തിഗതം )


·            
   ഓരോരുത്തരായി വായിക്കുന്നു .കാരണവും പറയുന്നു (വിശേഷിപ്പിക്കൽ ആണോ ? മറ്റ്

     കാഴ്ചകളുമായി ബന്ധിപ്പിക്കൽ ആണോ ?നേരിട്ട് കാണുമ്പോലെ തോന്നുന്നതാണോ ?...)

·       

   വീഡിയോ ഒന്ന് കൂടി കണ്ട് എഴുതിയതുമായി ഒത്തു നോക്കല്‍ .





  വിലയിരുത്തല്‍ 



സന്യാസി മരവും പെരുമ്പാമ്പ്‌ പോലെയുള്ള വള്ളികളും കരിയിലകള്‍ വിരിച്ച നിലവും പുള്ളിചിറക് വിരിച്ചു പറക്കുന്ന കിളികളുടെ പാട്ടും ഒക്കെ കണ്ട് തിരിച്ചറിഞ്ഞു.കാടിന്റെ വിഷ്വല്‍ മനസ്സില്‍ വന്നു എന്ന് തോന്നി.ഇനിയും അവര്‍ക്ക് പരിചിതമായ അനുഭവം വേറെ നല്‍കിയാലേ വര്‍ണ്ണന മെച്ചപ്പെടൂ .മഴ എല്ലാവര്ക്കും ഇഷ്ടപെട്ട അനുഭവം ആണല്ലോ . മഴക്ക് മുന്‍പും മഴയ്ക്ക് ശേഷവും ഉള്ള മാറ്റങ്ങള്‍ അവര്‍ക്കറിയാം.മഴ അനുഭവം എടുക്കുന്ന ക്ലാസ്സില്‍ വര്‍ണ്ണനക്ക്‌ അവസരം നല്‍കണം .


രണ്ടാം ഘട്ടം

·        ·       മഴയുടെ കവിതയുമായി ബന്ധപ്പെട്ടു മഴക്കാഴ്ചയുടെ വീഡിയോ കാണുന്നു
              (കാനം ഡിയോ-കുന്നില്‍ മഴ പെയ്യുന്ന കാഴ്ച്ച )


·     ·       കുട്ടികളുമായി സംവദിക്കുന്നു –

      ആദ്യം എന്ത് കണ്ടു ?അത് കണ്ടപ്പോള്‍ എന്തുപോലെ തോന്നി ?
·                          പിന്നീടു എന്ത് മാറ്റം ഉണ്ടായി ?എന്നിട്ടോ ?
·         

 ·     സൂക്ഷ്മ നിരീക്ഷണത്തിനായി കുട്ടികളുടെ അവശ്യ പ്രകാരം  വീഡിയോ ഒന്ന് കൂടി കാണുന്നു .
·       
    ·         മഴ വര്‍ണ്ണന –വ്യക്തിഗതം

(ഓരോ കുട്ടിക്കും വേണ്ട ഫീഡ് ബാക്ക് ചോദ്യങ്ങ ചോദിക്കുന്നു .സഹായം നല്‍കുന്നു )
·       

    ·     പ്രദര്‍ശനത്തിനായി പേപ്പര്‍ ലേ ഔട്ട്‌ ചെയ്യുന്നു.( ലേ ഔട്ട്‌ മാതൃക പരിചയപ്പെടുത്തുന്നു )

·    
     ·      ഓരോരുത്തരും എഡിറ്റ്‌ ചെയ്യുന്നു .(ആവശ്യമുള്ള ഫീഡ് ബാക്ക് നല്‍കുന്നു )
·       

      ·        ലേ ഔട്ട്‌ ചെയ്ത പേപ്പറി എഴുതുന്നു.

 ·      കൂട്ടുകാര്‍ക്ക് മാറി മാറി വായിച്ച് കൊടുക്കുന്നു 
   


വിലയിരുത്തല്‍ 

ഇപ്പോള്‍ കാഴ്ച്ചയെ  സൂക്ഷ്മമായി നിരീക്ഷിക്കാന്‍ പറ്റുന്നുണ്.എന്നാലും വ്യക്തിഗതമായി ചോദ്യങ്ങള്‍ ചോദിക്കേണ്ടി വന്നു .മഴയ്ക്ക് മുന്‍പുള്ള ആകാശം എങ്ങനെ ?അത് കാണുമ്പോള്‍ എന്ത് പോലെ തോന്നി ?പിന്നെ എന്ത് മാറ്റം വന്നു ?ആ കാഴ്ച നിങ്ങള്ക്ക് പരിചയമുള്ള എന്ത് പോലെ തോന്നുന്നു ?പിന്നെ എന്തുണ്ടായി?....എന്നാലും എല്ലാവരുടെയും ഉള്ളിലുള്ള കാഴ്ച്ച പുറത്തെടുക്കാന്‍ കഴിഞ്ഞു .എല്ലാവരും വ്യത്യസ്തമായി എഴുതി .ഷോണ്‍ ,ഹെനിന്‍ ,അസ്ലം എന്നിവര്‍ക്ക് എഴുതി കാണിക്കേണ്ടി വന്നു .ഷോണ്‍ ,ഹെനിന്‍ എന്നിവര്‍ മറ്റ് പല ക്ലാസ്സിലും പോയി വായിച്ചുകൊടുത്തു . എഴുതാനുള്ള തോന്നല്‍ ഉള്ളില്‍ നിന്നും വരുന്നുണ്ട്  . ലേ ഔട്ട്ചെയ്ത് എഴുതാന്‍ എല്ലാര്ക്കും താത്പര്യം ഉണ്ട്.



























മൂന്നാം ഘട്ടം 

·            ഹൃദയത്തിലെ പൂന്തോപ്പ്‌ എന്ന യൂണിറ്റിന്റെ ഭാഗമായി മനോഹരമായ കാടിന്റെ          ദൃശ്യം (വീഡിയോ )കാണിക്കുന്നു.

·               ഈ കാഴ്ച്ച വര്‍ണിക്കാമെന്ന് കുട്ടികള്‍ തന്നെ പറയുന്നു.

·               ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും മഴ വര്‍ണ്ണനയിലെ  സുവര്‍ണ വാക്യങ്ങ     ,പ്രയോഗങ്ങള്‍ എന്നിവ ഒരു ചാര്‍ട്ടിപ്രദര്‍ശിപ്പിക്കുന്നു .(കുട്ടിയുടെ പേരോട് കൂടി ) 


  •           ടീച്ചര്‍ വായിക്കുന്നു .അനുമോദിക്കുന്നു .


·              ഇതേ പോലെ കാടിന്റെ വര്‍ണ്ണന എഴുതാമെന്ന് തീരുമാനിക്കുന്നു

·         .      വ്യക്തിഗതമായി വര്‍ണ്ണന എഴുതുന്നു 



     ഈ ഘട്ടത്തില്‍ രണ്ട് നിര്‍ദേശങ്ങ  ആണ് നല്‍കിയത് .

       ആശയങ്ങള്‍ തനിയെ എഴുതണം .

       എഴുതുമ്പോള്‍ ചോദിച്ചാമാത്രം സഹായം നല്‍കും 


  •         ഓരോ കുട്ടിക്കും ഉചിതമായ ഫീഡ് ബാക്ക് നല്‍ക

  •       വീണ്ടും മെച്ചപ്പെടുത്തല്‍

  •       പ്രദര്‍ശനത്തിനായി പേപ്പര്‍ ലേ ഔട്ട്‌ ചെയ്യ

  •           ഓരോരുത്തരും എഡിറ്റ്‌ ചെയ്യുന്നു

  •         ലേ ഔട്ട്‌ ചെയ്ത പേപ്പറി എഴുതുന്നു


ഫീഡ് ബാക്ക് എങ്ങനെ ?

തനിയെ മെച്ചപ്പെടുത്താന്‍ കഴിയുന്നവരോട് നല്ല ഭാഷയി സ്വയം മെച്ചപ്പെടുത്താന്‍ ഫീഡ് ബാക്ക് നല്‍കി  .അല്ലാത്തവര്‍ ഒറ്റപ്പെട്ട വാക്യങ്ങ അക്ഷരതെറ്റൊടെ എഴുതി .അതിനു ശേഷം അവര്‍ എഴുതിയതി നിന്ന് ആദ്യത്തെ വാക്യം ഏതു എഴുതണം ,അതോ വേറെ വേണോ? അടുത്തത് ഏതു വേണം ഇങ്ങനെ സംവദിച്ച് ഞാന്‍ എഴുതി കാണിക്കുന്നു .അവര്‍ ലേ ഔട്ട്‌ ചെയ്ത പേപ്പറിൽ ഭംഗിയായി എഴുതുന്നു





























വര്‍ണ്ണനയുടെ ഒന്നാം ഘട്ടത്തി ഒറ്റപ്പെട്ട വാക്കുകള്‍ ആണ് എഴുതിയതെങ്കി മൂന്നാം

 ഘട്ടമായപ്പോഴേക്കും തനിയെ  വര്‍ണിക്കാ ഷോണ്‍ ശമിച്ചിട്ടുണ്ട് .ഇത് ഒരു വളര്‍ച്ച 

തന്നെയാണ് .വിശേഷണങ്ങ ഉള്ള വാക്യങ്ങ എഴുതാ അറിയാം .പരിചിതമായ 

കാഴ്ചകളുമായി ബന്ധപ്പെടുത്തിയത് നന്നായിട്ടുണ്ട് .ഭാവന നന്നായി വികസിച്ചിട്ടുണ്ട്

 .”ചെടികളില്‍ നിന്ന് പൂക്കള്‍ പറന്നു പോകുന്നു. ഇത് കാണുമ്പോള്‍ 

പൂമ്പാറ്റകള്‍  പോലെ തോന്നുന്നു “ എന്ന വരികള്‍ വേറിട്ട കാഴ്ച്ച തന്നെയാണ് 

.ഭാഷയില്‍ തനിമയുണ്ട്. ലേ ഔട്ട്‌ ചെയ്തു എഴുതുമ്പോള്‍ വൃത്തിയായും ഭംഗിയായും 

 എഴുതിയത് അഭിനന്ദനാര്‍ഹം തന്നെ .താഴെ കാണുന്ന തെളിവുകള്‍ നോക്കൂ .....

(എഴുതാനോ വായിക്കാനോ മിണ്ടാനോ ആത്മവിശ്വാസമില്ലാതെയാണ് ഷോണ്‍ ഇക്കൊല്ലം

 നാലാം ക്ലാസ്സില്‍ വന്ന് ചേര്‍ന്നത്‌ .വെറും രണ്ട് മാസം കൊണ്ട് അവനു വന്ന വളര്‍ച്ച

 ,ആത്മവിശ്വാസം എന്നിവ എഴുത്തില്‍  പ്രകടമാണ് ).
















     
  
  





                      










പ്രതിഫലനാത്മക കുറിപ്പ്

  1. ഒരു മാസത്തെ കാലയളവിനുള്ളില്‍ മൂന്ന്ഘട്ടങ്ങളിലായി വര്‍ണ്ണന എഴുതാന്‍ നല്‍കിയ പ്രക്രിയ ഫലപ്രദമായിരുന്നു .
  2. യാന്ത്രികമായ ശൈലി ഉപേക്ഷിച്ച് തനിമയുള്ള ഭാഷ ഉപയോഗിക്കാന്‍ എല്ലാവരും തുടങ്ങിയിട്ടുണ്ട് .ലേ ഔട്ട്‌ ചെയ്തു എഴുതാന്‍ അവര്‍ താത്പര്യം കാണിക്കുന്നു.
  3. ജീവിത സന്ദര്‍ഭങ്ങളിലെ ഉദാഹരണങ്ങ നല്‍കിയത് വര്‍ണ്ണനയെ കുറിച്ച് ഉള്‍ക്കാഴ്ച രൂപികരിക്കാന്‍ സഹായകമായി എന്ന് തോന്നുന്നു .
  4. കാഴ്ചകളെ സൂക്ഷ്മതലത്തില്‍ നോക്കിക്കാണാന്‍ ഇപ്പോള്‍ അവര്‍ക്ക് പറ്റുന്നുണ്ട് .
  5. ഓരോ കുട്ടിക്കും എഴുത്തിന് ഓരോ ശൈലി ഉണ്ട് .അതിനെ പുറത്ത് എടുക്കും വിധം വേറെ വേറെ ഫീഡ് ബാക്ക് തത്സമയം നല്‍കേണ്ടി വന്നു.
  6. കൈത്താങ്ങ്‌ നല്‍കി എഴുതുന്നതില്‍ നിന്ന് തനിയെ എഴുതുന്നതിലേക്ക് പിന്നാക്കം നില്‍ക്കുന്നവരെ നയിക്കാന്‍ താത്പര്യമുള്ള സ്വതന്ത്ര രചനയിലൂടെ മാത്രമേ സാധ്യമാകൂ 
  7. വേറിട്ട കാഴ്ചക്ക് സാധ്യതയുള്ള വീഡിയോ   കാണിച്ച് മാത്രമേ വര്‍ണ്ണന ആദ്യ ഘട്ടത്തില്‍ എഴുതിക്കാന്‍ പറ്റൂകയുള്ളൂ .
  8. പരിസര പഠനം ,ഭാഷ എന്നിവയുമായി ബന്ധപ്പെട്ടു ധാരാളം വീഡിയോ ഇനിയും ക്ലാസ്സില്‍ കാണിക്കേണ്ടി വരും.അത് കണ്ടു കഴിഞ്ഞാല്‍ വാചികമായ വര്‍ണ്ണന സാധ്യമാണ്.ഇങ്ങനെ വ്യത്യസ്ത അവസരങ്ങളില്‍ കൂടി ഭാഷാ ശേഷി മെച്ചപ്പെടുത്താന്‍ അവസരം കണ്ടെത്തണം .
  9. ഇപ്പോള്‍ എന്ത് എഴുതുമ്പോഴും ലേ ഔട്ട്‌ ചെയ്ത് എഴുതാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ട് .
  10. പെന്‍സി ഉപയോഗിക്കുമ്പോള്‍ മായ്ക്കാം എന്നത് കൊണ്ട് എഴുത്തിലെ ശ്രദ്ധ കുറവാണ്.പേന ഉപയോഗിക്കുമ്പോള്‍ മെച്ചപ്പെടുന്നുണ്ട്‌ .
  11. നോട്ട് ബുക്ക്‌ തെളിവായ്‌ എടുക്കുന്നതുകൊണ്ട് ശ്രദ്ധിച്ചു എഴുതാന്‍ ശ്രമം ഉണ്ട് .
  12. അറിയാഞ്ഞിട്ടല്ല അക്ഷരത്തെറ്റ് വരുത്തുന്നത് .അവരുടെ തെറ്റ് അവര്‍ക്ക് തന്നെ തിരുത്താന്‍ അറിയാം .പ്രദര്‍ശനത്തിനായി എഴുതുമ്പോ തെറ്റ് കുറവാണ് .അതിനുള്ള അവസരങ്ങള്‍ എല്ലാ ദിവസവും വേണം. 

.
                    ജയശ്രീ .കെ , ജി .യു.പി.എസ് വള്ള്വള്ളി, എറണാകുളം
                             മലപ്പുറം ഡയറ്റിന്‍റെ എന്‍റെ മലയാളം അധ്യാപക സഹായിയോട് കടപ്പാട്
 

 



.